മണി പതിനൊന്ന്. രണ്ടു കുസ്റുതികൾ സുഖശയനത്തിൽ. എന്റെ കാലൊച്ച ഒരാളെ ഉണർത്തി. .
"ശലൃം വന്നോളും ഓരോന്ന് "
അവന്റെ മുഖഭാവം അങ്ങിനെ ആയിരുന്നു. ഇതൊന്നും അറിയാതെ രണ്ടാമന്‍ അപ്പോഴും സുഖശയനം തന്നെ. കൂട്ടുകാരന്‍ വിളിച്ചുണർത്തിയപ്പോൾ അവനും സമ്മാനിച്ചു രൂക്ഷമായ ഒരു നോട്ടം. 'നിന്നെ കാണിച്ചു തരാടീ' എന്ന മട്ടില്‍ ഒറ്റ പോക്ക്. 'ഐകൃദാർഡൃം പ്രഖൃാപിച്ചുകൊണ്ട് രണ്ടാമനും. പോകുന്ന പോക്കില്‍ അവനും മറന്നില്ല 'നിന്നെ ഞാനെടുത്തോളാമെടീ' എന്ന മട്ടില്‍ ഒന്നു നോക്കാന്‍.
"പോടേ പോടേ ഒരു മീൻതലയിൽ തീരുന്ന പിണക്കമല്ലേ ഉള്ളൂ" എന്നും പറഞ്ഞ് തിരിഞ്ഞുനടക്കാനൊരുങ്ങിയതും ദേ വരുന്നൂ ഒരു മാർച്ച്പാസ്റ്റ്. ഇത്തവണ കുണ്ടാമണ്ടികൾ ഒറ്റയ്ക്കല്ല. സ്കൂളില്‍ തല്ലിയവനെ കുറിച്ച് പരാതി ബോധിപ്പിക്കാൻ വരണ മാതിരി അച്ഛനും അമ്മയും ഒപ്പമുണ്ട്. ഒരുത്തന്‍ 'അച്ഛന്‍ പോയി തല്ലീട്ടു വാ'ന്നും പറഞ്ഞ് മതിലിനപ്പുറവും രണ്ടാമന്‍ 'ദേണ്ടെ ഇവളാ അച്ഛാ'ന്നും പറഞ്ഞ് മുന്നോട്ടും. അച്ഛന്‍ നല്ല ഗൗരവത്തിൽ 'നീ വാടാ മക്കളെ കൂടെ' എന്ന ഭാവത്തില്‍. അമ്മ പുറകേ 'നിനക്കെന്തിൻറെ കേടാടീ? എന്റെ പിള്ളേരെ തൊട്ടാലുണ്ടല്ലോ...'
''പാവം ഞാന്‍ പടമെടുക്കുക എന്നതിനപ്പുറം ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല പൂച്ചമ്മേ'' ഞാന്‍ സമസ്താപരാധം ഏറ്റുപറഞ്ഞു. "പോട്ടെടീ ആ പെണ്ണ് മാപ്പ് പറഞ്ഞില്ലേ" എന്നും പറഞ്ഞ് അച്ഛന്‍ പൂച്ച റോഡിലേക്കിറങ്ങി.'
അപ്പോ ദേ ഒരു പുന്നാരം "അമ്മേ എനിച്ചിനീം ഉറങ്ങണം. ഈ ചേച്ചീനെ നോക്കിച്ചോണേ" എന്റെ മുന്നില്‍ ജാഡ കാണിക്കാൻ ഒരു കിടപ്പും. കണ്ണു തെറ്റിയാൽ ഓൾടെ മോനെ ഞാന്‍ വിഴുങ്ങി കളയും എന്ന മട്ടില്‍ അമ്മേടെ കാവലും.
ഞാൻ വിടുമോ? "പൂച്ചമ്മേ ങ്ങളെ കണ്ടാല്‍ ഇത്രേം വലിയ മക്കളുണ്ടെന്നു പറയൂലാ ട്ടാ. ഞാന്‍ നിങ്ങടെ രണ്ടു പടമെടുത്തോട്ടെ?"
പൂച്ചമ്മ ഫ്ലാറ്റ്. ഫോട്ടോയ്ക്കു പോസ് ചെയ്തു. പടമെടുത്ത് ഞാന്‍ തിരിയുമ്പോ ഒരു പിൻവിളി "ടീ കൊച്ചേ ആ പടങ്ങള്‍ എനിക്കൊന്നു മെയില്‍ ചെയ്തേര്. എഫ് ബീല് പ്രൊഫൈൽ പിക്ചർ മാറ്റീട്ടു കുറേ ദിവസായി"
നല്ല ഹ്യൂമർ സെൻസുണ്ടല്ലോ ശ്രീ? :)
ReplyDelete